Kerala kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കി

കാലിക്കറ്റ് സര്‍വകലാശാലയില്‍ SFI നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തില്‍, സര്‍വകലാശാലയുടെ പ്രതികാര നടപടി. SFI യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ ക്യാംപസില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി.വൈസ് ചാന്‍സിലറുടെ ഉത്തരവിന്മേല്‍ വകുപ്പ് മേധാവിയുടേതാണ് നടപടി. Integrated M.A. in Comparative Literature മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് അഭിനന്ദ്.

രജിസ്ട്രാറുടെ പരാതിയില്‍ അഭിനന്ദ് ഉള്‍പ്പെടെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിരുന്നു. വി.സി ഉള്‍പ്പെടെ ഉള്ളവരെ തടഞ്ഞു വെച്ചു എന്ന് പറഞ്ഞായിരുന്നു കേസ്. എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുള്ള DSU മാഗസിന്‍ പ്രകാശനത്തിന് യൂണിവേഴ്‌സിറ്റി ഹാള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വി.സി യുടെ ചെമ്പറിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. സംഘി പ്രതികാരമെന്നും അഭിനന്ദിനെ തിരിച്ചെടുക്കും വരെ പ്രതിഷേധം എന്നും എസ്എഫ്‌ഐ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!