Kerala kerala

കുട്ടി താഴെനിന്ന് ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി; ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

ആലപ്പുഴ: അമ്പലപ്പുഴയില്‍ ട്രെയിന്‍ തട്ടി ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്ന നിഗമനത്തില്‍ പൊലീസ്. ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി താഴെനിന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. കുട്ടി കയറുന്നത് കണ്ട് ട്രെയിനിന്റെ വേഗത കുറയ്ക്കാന്‍ ലോക്കോ പൈലറ്റ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ സംശയിക്കത്തക്കതായ മറ്റ് സാഹചര്യങ്ങള്‍ നിലവിലില്ലെന്ന നിഗമനത്തിലാണ് അമ്പലപ്പുഴ പൊലീസ്. കുട്ടി റെയില്‍വേ ട്രാക്കിലേക്ക് കയറിയതില്‍ നാട്ടുകാര്‍ അസ്വാഭാവികത സംശയിച്ചിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റിന്റെ മൊഴിയോടെ ദുരൂഹത നീങ്ങുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!