തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരില്‍ നിന്നുള്ള നെയ്യ് ശേഖരണത്തിനായി, സന്നിധാനത്തും പമ്പയിലും ഭക്ഷ്യസുരക്ഷാ ലാബുകൾ സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി കത്ത് നല്കി. അപ്പം, അരവണ നിർമാണത്തിന് ഇനി മുതൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് നടപടി. ഫോറൻസിക് മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാകണം നെയ്യുടെ ഗുണനിലവാരം പരിശോധിക്കേണ്ടത്. ലാബുകള്‍ സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും ആവശ്യമായ തുക ബോര്‍ഡ് കണ്ടെത്തണമെന്നുമാണ് നിര്‍ദേശം.
സന്നിധാനത്തും പമ്പയിലും ആധുനിക നെയ്യ് പരിശോധനാ ലാബ് വരുന്നു; തിരുവിതാംകൂർ ദേവസ്വം ബോർഡിന് മന്ത്രിയുടെ നിർദ്ദേശം

