Kerala kerala

അര്‍ജുന്‍ ആയങ്കി മുങ്ങിനടന്ന കാര്‍ തളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ ; ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്. പ്രൊഡക്ഷന്‍ വാറണ്ട് തലശ്ശേരി സബ് ജയിലില്‍ ഹാജരാക്കി. അര്‍ജുനെ എറണാകുളത്തേക്ക് കൊണ്ടുപോയി. അര്‍ജുന്‍ ആയങ്കി മുങ്ങിനടന്ന കാര്‍ പിടികൂടി. ബന്ധു കുട്ടന്റെ കാറാണ് പിടികൂടിയത്. തളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ആയെങ്കി സഞ്ചരിച്ചത് ഈ കാറിലായിരുന്നു.റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി അവസാനിച്ചു.

കോടതിയില്‍ ഹാജരാക്കിയ അര്‍ജുന്റെ റിമാന്‍ഡ് തുടരും. മൂന്നു ദിവസത്തേക്കായിരുന്നു അര്‍ജുനെ കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസിന് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ എല്ലാം താന്‍ തനിച്ചാണ് ചെയ്തത് എന്ന് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞ ലോഡ്ജിലും, സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച ഇടങ്ങളിലും പിടിയിലാകുന്നതിന് മുന്‍പ് എത്തിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലും അര്‍ജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഐ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!