National

കാവേരി നദീജല വിഷയം; രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: കാവേരി നദീജല വിഷത്തില്‍ തമിഴ്നാട് നിയമസഭയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സര്‍ക്കാര്‍ കത്തെഴുതിയിട്ടുണ്ടെന്നും സഭയില്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയത്. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ കര്‍ണാടകയുമായുള്ള കാവേരി ജലതര്‍ക്കത്തിലും മേക്കെദാട്ടു അണക്കെട്ട് പദ്ധതിയിലും സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വിജയ്യുടെ മറുപടി. പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. കാവേരി നദിയിലെ ജലത്തിന്‍മേലുള്ള തമിഴ്‌നാടിന്റെ അവകാശത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘സര്‍വകക്ഷി യോഗം വിളിക്കേണ്ട യാതൊരു ആവശ്യവുമില്ല. മേക്കെദാട്ടു ഡാം വിഷയത്തില്‍ രാഷ്ട്രീയം കളിക്കണ്ട. എന്താണോ നമ്മുടെ നിലപാട് അത് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. നദീജല തര്‍ക്കമായാലും ഡാം വിഷയമായാലും അതിന്‍മേലുള്ള അവകാശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പഴയ ചരിത്രം പറഞ്ഞ് വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ താത്പര്യമില്ല. രാഷ്ട്രീയപരമായി ആര് നേട്ടമുണ്ടാക്കുമെന്നതും ഈ വിഷയത്തിന്റെ ‘ക്രെഡിറ്റ്’ ആര് ഏറ്റെടുക്കും എന്നൊന്നും ആരും ചിന്തിക്കണ്ട’, മുഖ്യമന്ത്രി സി ജോസഫ് വിജയ് സഭയില്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!