കാവേരി നദീജല വിഷയം; രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; രൂക്ഷ വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: കാവേരി നദീജല വിഷത്തില്‍ തമിഴ്നാട് നിയമസഭയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സര്‍ക്കാര്‍ കത്തെഴുതിയിട്ടുണ്ടെന്നും സഭയില്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയത്. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ കര്‍ണാടകയുമായുള്ള കാവേരി ജലതര്‍ക്കത്തിലും മേക്കെദാട്ടു അണക്കെട്ട് പദ്ധതിയിലും സര്‍വകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വിജയ്യുടെ മറുപടി. പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം […]








