Kerala kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനുവടക്കം ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം

കൊച്ചി: പിണറായി വിജയന്റെ വീട്ടില്‍ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറ് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകരായ ഐ.പി ബിനു, ദിനകര്‍, ഉണ്ണികൃഷ്ണന്‍, രേവന്ത്, ദിലീപ് നായര്‍, ഉണ്ണി ഡി.എസ് എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം നല്‍കിയത്.

നേരത്തെ 15 പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ഇതോടെ അറസ്റ്റിലായ 21 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. 68 ദിവസത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും കേസ് അവസാനഘട്ടത്തിലാണെന്നും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇഡി എതിര്‍ത്തിരുന്നു.

ഇന്നലെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികളായ ഷഹീന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.മെയ് 25-നാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. തുടര്‍ന്ന് മെയ് 27-ന് കേസില്‍ ആകെ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സെഷന്‍സ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം ഒമ്പത് പ്രതികള്‍ക്കും പിന്നീട് നാല് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!