Trending

‘കള്ള പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്ണൻ എംഎൽഎക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കണ്ണൂര്‍ പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍. വി കുഞ്ഞികൃഷ്ണൻ വ്യാജപ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പച്ചതെന്നാണ് ഹര്‍ജി. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തില്‍ പോലും മധുസൂദനന്‍ പിന്നില്‍പ്പോയിയിരുന്നു. 106ാം നമ്പര്‍ ബൂത്തില്‍ വി കുഞ്ഞികൃഷ്ണന് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി ഐ മധുസൂദനന് ലഭിച്ചത് 207 വോട്ടുകളാണ്. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സിപിഐഎം തയ്യാറാകാതെ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!