National

വിസ്മയയ്ക്ക് പിന്നാലെ മോഹന്‍ലാലിനെതിരെയും സൈബര്‍ അധിക്ഷേപം

ദില്ലിയിലെ യുവജന പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരെയും സൈബര്‍ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നാണ് നടനെതിരെ കടുത്ത സൈബര്‍ അധിക്ഷേപം നടക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കണം എന്നും മകളുടെ സിനിമ തങ്ങള്‍ ബഹിഷ്‌കരിക്കും എന്നുമാണ് ഇവര്‍ പറയുന്നത്.

നേരത്തെ വിസ്മയയ്ക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ വില കളഞ്ഞെന്നും ഇനി സിനിമ കാണാന്‍ തിയറ്ററിലേക്കില്ലന്നുമാണ് ഒരാള്‍ കുറിച്ചത്. തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നു, പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചേദിച്ചാല്‍ മനസിലാകും, സിനിമയ്ക്ക് ആളെക്കൂട്ടാനുള്ള പ്രതികരണം, രാജ്യത്ത് കലാപം നടത്തുന്നവരെ സപ്പോര്‍ട്ട് ചെയ്യുകയാണ് എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ഫേസ്ബുക്കിലാണ് കടുത്ത വിദ്വേഷ കമന്റുകള്‍ ഉയര്‍ന്നുവന്നത്.

വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമര്‍ത്തുന്നതിനെ വിസ്മയ നിശിതമായി വിമര്‍ശിച്ചിരുന്നത്. പൗരന്മാര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അതിനുള്ള മറുപടി ചര്‍ച്ചകള്‍ക്ക് പകരം ഇത്തരത്തിലുള്ള ക്രൂരമായ അടിച്ചമര്‍ത്തലാണെങ്കില്‍, നമ്മള്‍ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് വിസ്മയ കുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!