Trending

‘ടാറ്റ നിക്ഷേപത്തിൽ നിരന്തരം കള്ളം പറയുന്ന മുഖ്യമന്ത്രി’: പി രാജീവ്

തിരുവനന്തപുരം: ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുന്ന പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി രാജീവ്. മുഖ്യമന്ത്രിയുടെ വസ്തുതാവിരുദ്ധമായ പ്രസ്താവനകളെ ഓരോന്നും വസ്തുതകൾ നിരത്തിയാണ് മുൻ മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടാറ്റ ഷിപ്പ് ബിൽഡിംഗ് മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും പതിനായിരം കോടി രൂപ മുടക്കാൻ പോകുകയാണെന്നുമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അത് മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ താനങ്ങനെയല്ല പറഞ്ഞതെന്ന ചെറിയ തിരുത്തുപോലും മുഖ്യമന്ത്രി നടത്തിയില്ലെന്ന് പി രാജീവ് ചൂണ്ടിക്കാട്ടി. ടാറ്റയുടെ ഉയർന്ന ഉദ്യോഗസ്ഥർ തങ്ങൾ അങ്ങനെമൊരു നിക്ഷേപ പദ്ധതി ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി മാത്രമല്ല കേരളവും അപഹാസ്യരായെന്ന് അദ്ദേഹം കുറിച്ചു.

ആർസ്റ്റൻ ഹൈദരബാദിലെ ഒരു കമ്പനിയാണെന്നും ഇവരുടെ ഷെയറുകൾ ടാറ്റ വാങ്ങിയതോടെ അവർ സബ്സിഡറി കമ്പനിയായി മാറിയെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുമായി എൽഡിഎഫ് സർക്കാർ ചർച്ച നടത്തി, നിക്ഷേപ സംഗമത്തിൽ വെച്ച് മലബാർ സിമന്റ്സുമായി എംഒയു ഒപ്പുവെച്ചു. ഒരു കാര്യം തീരുമാനമെടുക്കാതെ കിടക്കുന്നുണ്ടായിരുന്നു. അക്കാര്യത്തിൽ തീരുമാനമെടുത്തു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്.

എൽഡിഎഫ് സർക്കാർ പോർട് ട്രസ്‌റ്റുമായി ചർച്ച നടത്തിയതിനെ തുടർന്ന് സ്ഥലം മാറ്റി അനുവദിച്ച ഉത്തരവിന്റെ കോപ്പിയും അദ്ദേഹം പുറത്തുവിട്ടു. ഈ വസ്തുതകൾ എന്തിനാണ് മറച്ചുവെയ്ക്കുന്നതെന്ന് ചോദിച്ച അദ്ദേഹം നിക്ഷേപ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുംവിധം നുണപറയുന്നത് കേരളത്തിനെതിരാണെന്ന് നാട് തിരിച്ചറിയുമെന്നും ചൂണ്ടിക്കാട്ടി. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആത്മസംതൃപ്തിയടയുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുതെന്നും പി രാജീവ് കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!