തൃശ്ശൂര്‍: തൃശൂര്‍ മടവാക്കരയില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. മടവാക്കര സ്വദേശി കൃഷ്ണന്‍ (89 ) ആണ് മരിച്ചത്. മകന്‍ രാധാകൃഷ്ണന്‍ (54) അറസ്റ്റിലായിട്ടുണ്ട്. ഭൂമി നല്‍കിയിട്ടും മകന്‍ അച്ഛന് ജീവനാംശം നല്‍കിയില്ല എന്നതാണ് പ്രകോപനം. മകനെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. മറ്റൊരു മകന്റെ വീട്ടില്‍ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂരില്‍ മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

