തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്ഐടി. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിക്കും. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
ശബരിമല സ്വര്‍ണക്കൊളള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയില്‍

