Kerala kerala

ശബരിമല സ്വര്‍ണക്കൊളള കേസ്: പി എസ് പ്രശാന്ത് കസ്റ്റഡിയില്‍

  • 23rd July 2026
  • 0 Comments

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് എസ്‌ഐടി. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിക്കും. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് എസ്‌ഐടി അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ബോര്‍ഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യും. ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്ന് പ്രശാന്ത് ഇന്ന് ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

Kerala kerala

‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ’; വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടര്‍ എന്‍ പ്രശാന്ത്

  • 11th November 2024
  • 0 Comments

തിരുവനന്തപുരം: വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടര്‍ എന്‍ പ്രശാന്ത്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റില്‍ പക്ഷെ ആരുടെയും പേര് പറയാതെയാണ് പരാമര്‍ശം. കാംകോ കള പറിക്കല്‍ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് നിലവിലെ കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കൂടിയായ എന്‍ പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. അതേസമയം, ഐഎഎസ് […]

error: Protected Content !!