കോഴിക്കോട്: സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ‘ഓപ്പറേഷന് തൂഫാന്’ പദ്ധതിയുടെ ഭാഗമായി മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എം.ഡി.സി.) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന് കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ജീവനക്കാരും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞയും സംഘടിപ്പിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും എഴുത്തുകാരിയുമായ സി.സി. മഞ്ജു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വരുണ്‍ ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. അധ്യാപിക സോണ വില്യംസ് സ്വാഗതം ആശംസിച്ചു.
മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു. ഖജാന്‍ജി എം. വി. കുഞ്ഞാമു, പി. സുമേഷ് ജിത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്ജലി മരിയ എ.സി., സ്റ്റാഫ് സെക്രട്ടറി ജിഷ കെ. എന്‍., അധ്യാപികമാരായ മിന്നു ജോര്‍ജ്, ഇ. ജെ. സൗമ്യ, വിദ്യാര്‍ത്ഥിനികളായ പി. ഐസ സെറ, എലീസ ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.
മലബാറിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് എം.ഡി.സി.യുടെ നേതൃത്വത്തില്‍ ഈ ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
ഓപ്പറേഷന് തൂഫാന്: മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം

