കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍ നടപടിയില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. ജൂലൈ 20ലെ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. ഡല്‍ഹിയില്‍ കേന്ദ്ര തൊഴില്‍മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം.
കോറോ ഹെല്‍ത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റ് സെന്ററുകളില്‍ നിന്ന് കുറച്ചു പേരെ മാറ്റാം. Last come first go എന്ന രീതി കമ്പനി സ്വീകരിക്കാത്തത് എന്ത് എന്ന് മന്ത്രി ചോദിച്ചു. 20 ലെ ചര്‍ച്ചകള്‍ക്ക് ശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കമ്പനി നേതൃത്വവുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. പിന്നാലെയാണ് കേന്ദ്ര തൊഴില്‍മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യയെ നേരില്‍ കണ്ട് പരിഹാരം കാണാന്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നീക്കം നടത്തിയത്.

