പുല്പള്ളി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി നിർമാണ ക്യാംപിലെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കർശന മുൻകരുതലിന്റെ ഭാഗമായാണ് മാറ്റിയത്. ഇവരെ മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ ക്യാംപിലേക്കാണ് മാറ്റിയിരിക്കുന്നത്. തുരങ്കപ്പാത നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
തുരങ്കപ്പാത തൊഴിലാളികളെ മാറ്റി പാർപ്പിച്ചു

