Kerala

വിഴിഞ്ഞം തുറമുഖ വിവാദം; ദുരൂഹത ആവർത്തിച്ച് പ്രതിപക്ഷം, മുൻ‌കൂർ ആലോചിച്ച് ഉറപ്പിച്ച കച്ചവട രീതിയാണ് കാണുന്നതെന്ന് പിണറായി

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തിൽ ദുരൂഹത ആവർത്തിച്ച് പ്രതിപക്ഷം. അദാനി ഗ്രൂപ്പിന് കേരളത്തിൽ ലഭിക്കുന്നത് ബിജെപി സർക്കാർ നൽകുന്നതിന് സമാനമായ പരിഗണനയെന്ന് പിണറായി വിജയൻ പറഞ്ഞു. അദാനിയുടെ വക്താവ് ആകുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമാണ്. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു, ഇതിലെല്ലാം ദുരൂഹതയുണ്ട്. ഇത് മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സെബിക്ക് മുന്നിൽ കാര്യങ്ങൾ സുതാര്യമായി അറിയിച്ചിട്ടില്ല. പൊതുതാല്പര്യത്തിനും, ദേശീയ താല്പര്യത്തിനും വേണ്ടി സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ച് അധികാരികൾക്കും താൻ കത്തയച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണം നടത്താത്തത് കൊണ്ടാണ് താൻ കത്തയച്ചത്. മുൻ‌കൂർ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. അല്ലാതെ ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ കഴിയില്ല. ക്ലോസ് അഞ്ചിൽ പറയുന്നത് ഇതാണ്.

സെബിയെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചിട്ടുണ്ട് പക്ഷെ സർക്കാരിനെ അറിയിച്ചിട്ടില്ല. എല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചാൽ അദാനി ഗ്രൂപ്പിന്റെ ആവശ്യങ്ങൾ നടപ്പിലാകില്ല. സംസ്ഥാന സർക്കാർ അദാനിയെ രക്ഷിക്കാൻ വഴി വിട്ട സഹായം നൽകുമോ എന്നാണ് അറിയേണ്ടത്. നിയമം,തുറമുഖം എല്ലാം മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഇതാണോ അദാനി ഗ്രൂപ്പിൻ്റെ ധൈര്യം ,ഒരുതരം ദുരൂഹത ഈ വിഷയത്തിൽ ഉണ്ടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

ഗുരുതര കരാർ ലംഘനം ഉണ്ടായിട്ടും നിയമപോദേശം തേടുമെന്നോ, നിയമ നടപടി എടുക്കുമെന്നോ മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ല.ആവശ്യമായ നടപടി സ്വീകരിക്കാൻ സെബിക്ക് മുൻപാകെ സർക്കാർ തയ്യാറകണം.അതൊന്നും ഉണ്ടാകുന്നില്ല, ഒരുതരം ദുരൂഹത ഇതിനകത്തുണ്ട്.

അദാനിക്കെതിരെ പാർലിമെന്റിന് അകത്തും പുറത്തും പ്രതികരിച്ചത് രാഹുൽ ഗാന്ധിയാണ്. അതുപോലെ കെ സി വേണുഗോപാൽ പരസ്യമായി ഇതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ബിജെപിക്ക് അധികാരം ഉള്ള സംസ്ഥാനങ്ങളിൽ ആണ് അദാനി തോന്നിയ പോലെ പ്രവർത്തിക്കുന്നത് എന്ന് കെ സി പറഞ്ഞിരുന്നു.
കേരളത്തിൽ പിന്നെ എങ്ങനെ ആണ് അദാനിക്ക് കൂടിയ പരിഗണന ലഭിക്കുന്നത്. കോൺഗ്രസ്‌ നേതൃത്വം പറയാതെ പറയുന്നത് അദാനി ഗ്രൂപ്പിന് വഴിവിട്ട പരിഗണന നൽകി എന്നാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!