കൊല്ലം: ഓപ്പറേഷന് തൂഫാന് പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയുടെ മുഖമാസികയായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് ഓപ്പറേഷന് തൂഫാന് പിന്തുണ അറിയിച്ചുള്ള വെള്ളാപ്പള്ളിയുടെ എഡിറ്റോറിയല്‍ വന്നത്.
എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകര്‍ രാഷ്ട്രീയവ്യത്യാസം മറന്ന് ഓപ്പറേഷന് തുഫാനൊപ്പം അണിചേരണമെന്നും വെള്ളാപ്പള്ളി നടേശന് ആഹ്വാനം ചെയ്തു. കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും ആണ് ഇത്.സമൂഹം ഒന്നാകെ ഈ ദൗത്യത്തിന് ഒപ്പം അണിചേരണം. മയക്കുമരുന്ന് എതിരായ നീക്കത്തിന് നടപടിയെടുത്ത സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ഇപ്പോഴത്തെ നടപടി പുത്തനച്ചിപുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും യോഗനാദം എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞു.നേരത്തെ വി.ഡി സതീശന് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനം വെള്ളാപ്പള്ളി നടേശന് ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശന് തന്നെ രംഗത്തെത്തുന്നത്.

