Sports

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടന്നേക്കും; സൂചന നല്‍കി ഗാംഗുലി

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ 13 ആം സീസണ്‍ കോവിഡ് കാരണം മാറ്റിവച്ചതിനിടയില്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കി ബിസിസിഐ. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്ഡഡീസ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സാധ്യതകളും തെളിയുകയാണ്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്താന്‍ സമ്മതമറിയിച്ചിരിക്കുകയാണ് ബിസിസിഐ.

ഐപിഎല്ലിന്റെ സാധ്യതകളെ കുറിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെയാണ് ”ഐപിഎല്‍ റദ്ദാക്കില്ല. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. താരങ്ങള്‍, ആരാധകര്‍, ഫ്രാഞ്ചൈസികള്‍ ഇവരെല്ലാം ആഗ്രഹിക്കുന്നത് ഐപിഎല്‍ നടക്കണമെന്നാണ്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐ തയ്യാറാണ്. ഞങ്ങള്‍ ശുഭപ്രതീക്ഷയിലാണ്. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബിസിസിഐ തീരുമാനം കൈക്കൊള്ളും.

അതിനിടെ മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങള്‍ മുംബൈയിലെ റിലയന്‍സ് സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. ആരോഗ്യവകുപ്പിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മുംബൈയിലെ താരങ്ങളാണ് പരിശീലനം ആരംഭിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!