Sport Sports Trending

2026 ഫിഫ ലോകകപ്പ്; ജര്‍മനിയെ തകര്‍ത്ത് ഇക്വഡോര്‍

2026 ഫിഫ ലോകകപ്പില്‍ വമ്പന്മാരായാ ജര്‍മനിയെ പരാജയപ്പെടുത്തി ഇക്വഡോര്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ജര്‍മനിയെ തകര്‍ത്ത്. എന്നാല്‍, ഇക്വഡോറിനെതിരെ തോല്‍വി വഴങ്ങിയെങ്കിലും ജര്‍മനി തന്നെയാണ് ഗ്രൂപ്പ് ജേതാക്കള്‍. ആദ്യം കളിച്ച രണ്ട് മത്സരങ്ങളില്‍ ജയിക്കാനായതാണ് ജര്‍മനിക്ക് രക്ഷയായത്.

ജര്‍മനിക്കായി മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെ വലകുലുക്കി. ആ വിജയാഘോഷം അധികം നീടുനിന്നില്ല. ഒന്‍പതാം മിനിറ്റില്‍ നില്‍സണിലൂടെ ഇക്വഡോര്‍ തിരിച്ചടിക്കുകയായിരുന്നു. ശേഷം 77-ആം മിനിറ്റിലും ജര്‍മനിയുടെ വല കുലുക്കി ഇക്വഡോര്‍. ഗൊണ്‍സാലോ പ്ലാറ്റയായിരുന്നു ആ വിജയഗോള്‍ നേടിയത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് ഇക്വഡോറിന്റെ സമ്പാദ്യം. നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് അവര്‍. അതേസമയം, തോറ്റെങ്കിലും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് ജര്‍മ്മനി. ആറ് പോയിന്റാണ് അവരുടെ സമ്പാദ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!