News Sports

സ്‌പെയ്‌നിനെതിരേ ജര്‍മനി;ഖത്തര്‍ ലോകകപ്പില്‍ വമ്പൻ പോരാട്ടം

  • 27th November 2022
  • 0 Comments

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പൻ പോരാട്ടം. മുന്‍ചാമ്പ്യന്മാരും കിരീടമോഹികളുമായ സ്പെയിനും ജര്‍മനിയും ഗ്രൂപ്പ് ഇ മത്സരത്തില്‍ മുഖാമുഖംവരും. ഞായറാഴ്ച രാത്രി 12.30-നാണ് തീപാറും പോരാട്ടം.രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് സ്പെയിന്‍ ഇറങ്ങുക. ജപ്പാൻ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് കോസ്റ്റാറിക്കയെയും ബെൽജിയം വൈകിട്ട് ആറരയ്ക്ക് മൊറോക്കോയെയും ക്രൊയേഷ്യ രാത്രി ഒൻപതരയ്ക്ക് കാനഡയെയും നേരിടും. ഇന്ന് ജയിച്ചാൽ ബെൽജിയത്തിനും ജപ്പാനും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാം. ജർമനിയുടെ വഴി മുടക്കികളാണ് സ്പെയിന്‍. 1988ന് ശേഷം ജർമനി ഒരിക്കൽ പോലും സ്പെയിനിനോട് ജയിച്ചിട്ടില്ല.

News Sports

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പന്മാർ ;സ്‌പെയ്‌നും ജര്‍മനിയും ഇന്ന് കളത്തില്‍

  • 23rd November 2022
  • 0 Comments

ഖത്തര്‍ ലോകകപ്പില്‍ ഇന്ന് കരുത്തന്മാർ കളത്തിൽ. മുന്‍ചാമ്പ്യന്മാരായ ജര്‍മനി, സ്‌പെയിന്‍, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച ആദ്യ മത്സരങ്ങള്‍ക്കിറങ്ങുന്നത്.വൈകുന്നേരം മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ മൊറോക്കയെ നേരിട്ട് കൊണ്ട് ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ ഖത്തറിലെ തങ്ങളുടെ അങ്കത്തിന് തുടക്കം കുറിക്കും. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ഉച്ചതിരിഞ്ഞ് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.കഴിഞ്ഞകുറി നടത്തിയ അപ്രതീക്ഷിത കുതിപ്പിന്റെ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്. നായകനും പ്ലേമേക്കറുമായ ലൂക്ക മോഡ്രിച്ചിലാണ് പ്രതീക്ഷ.രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനിക്ക് […]

International News

പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് മാറണണമെന്ന തീരുമാനം; ജർമനിയിൽ ആണവനിലയങ്ങൾ പകുതിയും അടച്ചു

  • 1st January 2022
  • 0 Comments

2002-ല്‍ ഗെര്‍ഹാര്‍ഡ് ഷ്റോഡര്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് രാജ്യം മാറണമെന്ന തീരുമാനം മുൻനിർത്തി പതിറ്റാണ്ടുകള്‍ നീണ്ട ആണവോര്‍ജ ഉപയോഗത്തിന് അന്ത്യംകുറിക്കുകയെന്ന ലക്ഷ്യത്തില്‍ ജര്‍മനിയില്‍ അവശേഷിക്കുന്ന ആറ് ആണവനിലയങ്ങളില്‍ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചു. അവശേഷിക്കുന്ന മൂന്നു നിലയങ്ങൾ 2022 അവസാനത്തോടെ കൂടി അടയ്ക്കും. 2011-ല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആംഗേല മെര്‍ക്കല്‍ സര്‍ക്കാർ അന്തിമകാലാവധി 2022 ആയി പ്രഖ്യാപിച്ചിരുന്നു. സോവിയറ്റ് യൂണിയനില്‍ 1986-ലുണ്ടായ ചെര്‍ണോബില്‍ ആണവദുരന്തത്തിനു പിന്നാലെ നിരന്തരം പ്രതിഷേധങ്ങള്‍ക്കു വേദിയായ ബ്രോക്ഡോര്‍ഫ് […]

Kerala

റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ഡെവലപ്മെന്റ് ബാങ്ക് 1400 കോടി രൂപ നല്‍കും

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്‌മെന്റ് ബാങ്ക് നൽകുക. ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർദ്ധനയ്ക്കുമായി ഗ്രാന്റായി നൽകും.പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും ജർമനിയുമായി നേരത്തെ തന്നെ […]

error: Protected Content !!