Kerala

ആരോഗ്യ പ്രവർത്തകർക്ക് ആവശ്യാനുസരണം പി പി ഇ കിറ്റുകൾ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് ആവശ്യാനുസരണം പി പി ഇ കിറ്റുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

മതിയായ സുരക്ഷാ കവചങ്ങളില്ലാതെ കൊറോണയെ നേരിടുന്ന ആരോഗ്യപ്രവർത്തകരുടെ ആശങ്ക അകറ്റാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം എം മോഹനദാസ് ഉത്തരവിൽ പറഞ്ഞു.വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നു മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

ആവിശ്യമായ നടപടി സ്വീകരിച്ച ശേഷം ആരോഗ്യ സെക്രട്ടറി 30 ദിവസത്തിനുള്ളിൽ കമ്മീഷന് മുൻപിൽ റിപ്പോർട്ട് സമർപ്പിക്കണം. മനുഷ്യാവകാശ പ്രവർത്തകനായ ദേവദാസിന്റെ പരാതിയിലാണ് നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!