Kerala kerala

ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍: പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു

കോഴിക്കോട്: ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഭരണഘടനയുടെ 75 വര്‍ഷങ്ങള്‍’ എന്ന പ്രഭാഷണ പരമ്പരയില്‍ ഏഴാമത് പ്രഭാഷണം ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു.
അഡ്വ. ശിവന്‍ മഠത്തില്‍ നയിച്ച പ്രഭാഷണത്തില്‍ ഭരണഘടനയുടെ മൂല്യങ്ങള്‍, തത്ത്വചിന്ത, ധാര്‍മ്മികത, ഭരണഘടന വിഭാവനം ചെയ്യുന്ന സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങള്‍ വിശദമായി അവതരിപ്പിച്ചു. ശുദ്ധജലത്തിനും പരിസ്ഥിതിക്കും ഉള്ള അവകാശം, ഭക്ഷ്യസുരക്ഷ, ജൈവസുരക്ഷാ നിയമത്തിന്റെ ആവശ്യകത എന്നിവയും പ്രഭാഷണത്തില്‍ ചര്‍ച്ചയായി.
കോണ്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി. അനിത, ഡോ. അനില അലക്‌സ്, ഫെബിന്‍ കെ. എസ്. എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!