ന്യൂഡൽഹി: രാജ്യം കോവിഡ് ഭീഷണിയിൽ തുടരുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ആകെ കോവിഡ് ബാധിതരുടെ എണ്ണം2.66 ലക്ഷം കടന്നു. മരണം 7466 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗമുക്തരായവർ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച 2259 രോഗികള്‍, 120 പേർ മരിച്ചു. ആകെ മരണം 3289. രോഗികള്‍ 90,787. മുംബൈയിൽ മാത്രം 1760 മരണവും 51,100 രോഗികളും. തമിഴ്നാട്ടിൽ ചൊവ്വാഴ്ച പ്രതിദിന രോഗികള്‍ 1685 പേർ. 21 മരണംകൂടി. ചെന്നൈയിൽ മാത്രം 1243 പുതിയ രോഗികള്‍.

