National

നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സാധ്യത

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചന. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ഫെബ്രുവരിയില്‍ തെരെഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതില്‍ മണിപ്പൂര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് മണിപ്പൂരില്‍ തെരെഞ്ഞെടുപ്പ് പ്രത്യേകം നടത്തും.

2027 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്കാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. രാജ്യത്ത് സെന്‍സസ് നടപടികള്‍ ആരംഭിച്ചതിനാല്‍ വിവരശേഖരണം ഉള്‍പ്പടെയുള്ള നടപടികളെ തെരഞ്ഞെടുപ്പ് ബാധിക്കാതിരിക്കാനാണ് നീക്കമെന്നാണ് വിവരം. സെന്‍സസിനായുള്ള വിവരശേഖരണത്തിനും തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കും ഒരേ ഉദ്യോഗസ്ഥരെയാകാം ഉപയോഗിക്കേണ്ടി വരിക. ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കൂടി ഒഴിവാക്കാനാണ് ആലോചന നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!