വാഷിംഗ്ടണ്‍: ഇറാനുമായി സമാധാന കരാറില്‍ ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കാനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറില്‍ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാര്‍ അന്തിമമായതായി അറിയിച്ചു, വെള്ളിയാഴ്ച ജനീവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിടും. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മില്‍ ഫെബ്രുവരി 28 മുതല്‍ തുടരുന്ന സംഘര്‍ഷത്തിന് ഉടന്‍ വിരാമമാകുന്നതായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.
യു.എസും ഇറാനും സമാധാന കരാറില്‍ എത്തി; വെള്ളിയാഴ്ച ഒപ്പുവെക്കും

