kerala Kerala

സീറ്റ് കവര്‍, ഡാഷ് കാം, സ്റ്റിക്കര്‍…; വാഹനങ്ങളില്‍ 18 തരം മോഡിഫിക്കേഷന്‍; എംവിഡി റിപ്പോര്‍ട്ട്

വാഹനങ്ങളില്‍ അനുവദിക്കാന്‍ കഴിയുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണര്‍.
മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

എന്നാല്‍, വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമം റൂള്‍ 112 പ്രകാരം മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. വാഹനത്തിന്റെ നിറം, എഞ്ചിന്‍, ചേസിസ് ഫ്രെയിം എന്നിവ മാറ്റുന്നതിനും പ്രത്യേക അനുമതി വേണം. എല്‍പിജി സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കാനും, സാധാരണ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റാനും, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ രൂപമാറ്റം വരുത്താനും ആര്‍ടിഒയുടെ അനുമതിയോടെ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. വാഹന ആള്‍ട്ടറേഷന്‍ സംബന്ധിച്ച സുപ്രധാന വകുപ്പായ ‘സെക്ഷന്‍ 52’ പരാമര്‍ശിക്കാതെയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ മറികടക്കാതെയുള്ള വാഹന രൂപ മാറ്റത്തിനു മാത്രമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുക.

അനുമതിയില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍

സീറ്റ് കവര്‍
ഫ്‌ളോര്‍ മാറ്റ്
സ്റ്റിയറിംഗ് വീല്‍ കവര്‍
ക്രോം ഗാര്‍ണിഷ്
മഡ് ഫ്‌ളാപ്പുകള്‍
ബോഡി സ്റ്റിക്കറുകള്‍
ഇന്റീരിയര്‍ ആമ്പിയന്‍് ലൈറ്റിംഗ്
ഡാഷ് ക്യാമറ
റിവേഴ്‌സ് ക്യാമറ
പാര്‍ക്കിംഗ് സെന്‍സര്‍
ജിപിഎസ് ട്രാക്കര്‍
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം
അഡീഷണല്‍ സ്പീക്കറുകള്‍
ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം

ടോ ഹുക്കുകള്‍
റൂഫ് ക്യാരിയറുകള്‍
50% സുതാര്യമായ സണ്‍ ഫിലിം

ആര്‍സിയില്‍ മാറ്റം വരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍

വാഹനത്തിന്റെ നിറം മാറ്റല്‍
എന്‍ജിന്‍ മാറ്റല്‍
എല്‍പിജി / സിഎന്‍ജി കിറ്റ് സ്ഥാപിക്കല്‍
ഇലക്ട്രിക്കാക്കി മാറ്റല്‍
ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍
ഷാസി ഫ്രെയിം മാറ്റല്‍

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!