ആശങ്കപ്പെടുത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി എന്നീ നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം മൂവായിരത്തിലധികം കേസുകളും 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗികളുടെ എണ്ണം 85,975. മരിച്ചത് മൂവായിരത്തിലധികം പേര്‍.
ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവര്‍ മുപ്പതിനായിരത്തിനടുത്തെത്തി. കഴിഞ്ഞ ദിവസം മാത്രം 1282 പുതിയ കേസുകള്‍ കണ്ടെത്തി. തലസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 812 ആണ്. ജമ്മുകശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 620 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 433 ഉം രാജസ്ഥാനില്‍ 262 ഉം ഹരിയാനയില്‍ 496 ഉം പുതിയ കേസുകളുണ്ട്. പശ്ചിമബംഗാളില്‍ ഇന്നലെ 449 പുതിയ കേസുകളും13 മരണവും റിപ്പോര്‍ട്ട് ചെയ്തു.ബീഹാറില്‍ 141 ഉം പഞ്ചാബില്‍ 93 ഉം കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

