News

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ വിവേചനത്തോടെ പക്വമായ നിലപാടാണ് വേണ്ടത്; പാളയം പള്ളി ഇമാം വി.പി സുഹൈര്‍ മൗലവി

യാത്രക്കാരും അപരിചിതരും കൂടുതല്‍ എത്തിച്ചേരുന്നതിനാലാണ് പാളയം ജുമാ മസ്ജിദ് തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചതെന്ന് പാളയം പള്ളി ഇമാം വി.പി സുഹൈര്‍ മൗലവി.
സംസ്ഥാനത്ത് കോവിഡ് വര്‍ധിച്ചു വരുകയാണ്. ഏറെ ജാഗ്രത ആവശ്യമായ സമയം ആണിത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗം ആയതിനാല്‍ എത്തിച്ചേരുന്ന വിശ്വാസികളില്‍ ഭൂരിഭാഗവും യാത്രക്കാരും അപരിചിതരുമാണ്. അതിനാല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ട എന്ന് പാളയം പള്ളി പരിപാലന സമിതി തീരുമാനം എടുക്കുകയായിരുന്നു. കൂടാതെ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച് മസ്ജിദില്‍ ആരാധനയ്ക്ക് എത്തുന്നവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കുവാനും ബുദ്ധിമുട്ടാണ്. വി.പി സുഹൈര്‍ മൗലവി കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൂടുതല്‍ ആളുകള്‍ പള്ളിയിലേക്ക് വന്നാലും ബുദ്ധിമുട്ടാവും. എല്ലാവരെയും പള്ളിയില്‍ കയറ്റേണ്ട അവസ്ഥ വരും. അതും ബുദ്ധിമുട്ടാണ്. സ്‌കൂളുകളും മറ്റ് പ്രധാന കേന്ദ്രങ്ങള്‍ ഒന്നും തുറന്നിട്ടില്ല. അതിനാല്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. പള്ളികള്‍ തുറക്കേണ്ടതില്ല എന്ന അപിപ്രായമില്ല. ഒരു ഗ്രാമത്തില്‍ പള്ളി തുറന്നാല്‍ പരിചിതരായവരുള്‍പ്പെടെ കുറച്ചുപേര്‍ മാത്രമേ ഉണ്ടാവു. എന്നാല്‍ ഒരു സിറ്റിയിലെ സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്. അതിനാല്‍ ഈ വിഷയത്തില്‍ ഓരോ നാടിന്റെയും പ്രത്യേകതയും മനസ്സിലാക്കി കമ്മറ്റികള്‍ വിവേചനത്തോടെ പക്വമായ നിലപാട് എടുക്കുകയാണ് വേണ്ടത്, ,സുഹൈര്‍ മൗലവി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!