National

തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം; അപകടം രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം

ജയ്പുര്‍: തിരുവനന്തപുരം-ഡല്‍ഹി രാജധാനി എക്‌സ്പ്രസില്‍ തീപിടത്തം. ഇന്ന് പുലര്‍ച്ചെ അഞ്ചേ കാലോടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തീപിടിത്തം. സംഭവത്തില്‍ ആളപായം ഇല്ല. എന്‍ജിന് സമീപമുള്ള ബി വണ്‍ കോച്ച് എസി കോച്ചിന് തീപിടിക്കുകയായിരുന്നു. പിന്നീട് തീ എന്‍ജിന്‍ ഭാഗത്തേക്കും പടര്‍ന്നു. സംഭവം നടന്ന ഉടന്‍ യാത്രക്കാരെ മുഴുവന്‍ കോച്ചില്‍ നിന്ന് ഒഴിപ്പിച്ചു. അഗ്‌നിരക്ഷാസേന തീ അണക്കാനുള്ള ശ്രമത്തിലാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചതായാണ് വിവരം. തീപിടിച്ച കോച്ച് ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയിട്ടുണ്ട

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!