Kerala kerala

പുതിയ സര്‍ക്കാര്‍ ചുമതലയേറ്റില്ല; എസ് എസ്എല്‍സി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തില്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാധാരണ ഗതിയില്‍ ഫലം പ്രഖ്യാപിക്കുന്നത് വകുപ്പ് മന്ത്രിയാണ്. നിലവില്‍ വകുപ്പ് സെക്രട്ടറിയുമില്ല. എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടത് വെള്ളിയാഴ്ചയാണ്.

നാളെ ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക. ഫലത്തിന് അന്തിമരൂപം നല്‍കുമെങ്കിലും ഫലപ്രഖ്യാപനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പരീക്ഷാബോര്‍ഡ് ചേര്‍ന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗികനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവരുമെന്നാണ് വിവരം. അതനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോര്‍ഡിന്റെ യോഗം നിശ്ചയിച്ചത്.

വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരോ മന്ത്രിയോ ഒന്നുമാവാത്തതിനാല്‍ ആരു പ്രഖ്യാപിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. 2021ലെ തെരഞ്ഞെടുപ്പുകാലത്ത് എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉണ്ടാവുമോയെന്ന് വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!