ഇന്ത്യയില്‍ കോവിഡ് 19 വ്യാപനം കൂടുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയായി ദിനംപ്രതി രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം പതിനായിരത്തിനടത്ത് പുതിയ രോഗികളും 273 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9851 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്ന് 2,26,770 ആയി. ആകെ മരണം 6348 ആകുകയും ചെയ്തു. 1,10,960 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,09,462 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
തമിഴ്നാട്ടില്‍ 27256 രോഗബാധിതരും 220 മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 18,584 രോഗികളും 1155 മരണവുമുണ്ടായി. ഡല്‍ഹിയിലും രോഗികളുടെ എണ്ണം കാല് ലക്ഷം കടന്നു.