വികെ സജീവൻ വിജയിച്ചാൽ കുന്ദമംഗലത്ത് ഏയിംസ് വരുമെന്ന് ഭാരതീയ ജനതാ യുവമോർച്ച ദേശീയ അധ്യക്ഷനും ബെംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ. കേരളത്തിൽ ഏയിംസ് വരാത്തത് സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകാത്തതിനാലാണ്. കേരളത്തിലെ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങലിലേക്ക് പോകുകയാണ്. എൻഡിഎ വിജയിച്ചാൽ ഉറപ്പായും ഏയിംസ് വന്നിരിക്കും.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശരത് പരമേശ്വരൻ അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ ഒളവണ്ണ മണ്ഡലം പ്രസിഡന്റ് ധനേഷ് സ്വാഗതം ആശംസിച്ചു. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പ്രവീൺ പുതിയോട്ടിൽ, അനഘ പി. ഗിരീഷ്, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ്, ജില്ലാ സെക്രട്ടറി ബിബിൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വികെ സജീവൻ വിജയിച്ചാൽ കുന്ദമംഗലത്ത് ഏയിംസ് വരും; തേജസ്വി സൂര്യ

