സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ട്രയല്‍ ക്ലാസുകള്‍ നടത്തുന്നതിനിടയില്‍ ഉണ്ടായ അപാകത ഈ സമയത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിക്ടേഴ്സ് ചാനലില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ജൂണ്‍ ഒന്നിന് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വിശദമായി ചര്‍ച്ച ചെയ്ത ശേഷം ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കുറവുകള്‍ പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.

