കോഴിക്കോട് :ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടി സ്വദേശികളായ മൂന്ന് പേര് (48 വയസ്സ് വീതമുള്ള രണ്ട് പേരും 23 വയസ്സുള്ള ഒരാളും), കൂരാച്ചുണ്ട് സ്വദേശി (24), നരിപ്പറ്റ സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്ന് ഫലം പോസിറ്റീവായത്.
ആദ്യത്തെ രണ്ടു പേര് (48 വയസ്സുള്ള കുറ്റ്യാടി സ്വദേശികള്‍) മെയ് 14 ന് ഇന്നോവ കാറില്‍ ചെന്നൈയില്‍ നിന്നു കുറ്റ്യാടിയിലെത്തി നിരീക്ഷണത്തിലായിരുന്നു. കൂടെ വന്ന വ്യക്തി പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെയും സ്രവ പരിശോധന നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.
മൂന്നാമത്തെ വ്യക്തി (23 വയസ്സുള്ള കുറ്റ്യാടി സ്വദേശി) മെയ് 18 ന് ബൈക്കില്‍ മംഗളൂരുവില്‍ നിന്നു കുറ്റ്യാടിയിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്.
നാലാമത്തെ വ്യക്തി (24 വയസ്സുള്ള കൂരാച്ചുണ്ട് സ്വദേശി) മെയ് 21 ന് ചെന്നൈ കോടമ്പാക്കത്തുനിന്നും കൂരാച്ചുണ്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 29 ന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്.
അഞ്ചാമത്തെ വ്യക്തി (43 വയസുള്ള നരിപ്പറ്റ സ്വദേശി) മെയ് 28ന് അബുദാബി – കൊച്ചി വിമാന മാര്‍ഗ്ഗം നെടുമ്പാശ്ശേരിയിലെത്തുകയും സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും മെയ് 30 ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവാകുകയും ചെയ്തു. അഞ്ച് പേരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഇതോടെ കോവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 71 ആയി. 32 പേര് രോഗമുക്തരാകുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ 38 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 22 പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര് കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കണ്ണൂര്‍ ജില്ലയിലെ 6 പോസിറ്റീവ് കേസുകള്‍ മിംസ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര് ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്.
ഇന്ന് 200 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5394 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5290 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5196 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 104 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.