കോഴിക്കോട്: പ്രൊമോ വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ചതില്‍ വാഹനമോടിച്ച സാബിത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂടെയുണ്ടായിരുന്ന റഹീസിന്റെ ലൈസന്‍സ് ആറു മാസത്തേക്കും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ പ്രതികളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് എന്‍ഫോഴ്സ്മെന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
ഇത് കൂടാതെ ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തെലങ്കാനയിലാണ്, ആയതിനാല്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം വാഹനത്തിന്റെ ആര്‍സി സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുമെന്ന് അര്‍ടിഒ പറഞ്ഞു.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവര്‍ ആദ്യം പൊലിസിന് മൊഴി നല്‍കിയത്. ആല്‍വിന്റെ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇടിച്ച വാഹനം പോലിസ് കണ്ടെത്തിയത്. ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും, തുടര്‍നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന് റിപോര്‍ട്ട് നല്‍കുമെന്നും പോലിസ് പറഞ്ഞു. സാബിത്തിനും ജീവനക്കാരന്‍ റയിസിനുമെതിരെ കേസെടുക്കും.