Local

2016 ലെ പ്രകടന പത്രിക വാഗ്ദാനങ്ങൾ നടപ്പാക്കിയതായി ചൂണ്ടിക്കാണിക്കുന്നവർക്ക് സ്വർണം സമ്മാനം പ്രഖ്യാപിച്ച് യൂത്ത് ലീഗ്

കുന്ദമംഗലം: പി.ടി.എ റഹീം എം.എൽ.എ 2016 ലെ പ്രകടന പത്രികയിൽ ​​പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കിയതായി ചൂണ്ടിക്കാണിക്കുന്നവർക്ക് ഒരു പവൻ സ്വർണ്ണം സമ്മാനം പ്രഖ്യാപിച്ച് മുസ്​ലിം യൂത്ത് ലീഗ്. 35 പ്രധാന വാഗ്ദാനങ്ങൾ അടങ്ങിയ ഓൺലൈൻ സർവേ ലിസ്റ്റാണ് യൂത്ത് ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും വാഗ്ദാനം നടപ്പാക്കിയതായി വ്യക്തമാക്കുന്നവർക്കാണ് സമ്മാനം.

10 വർഷമായി സംസ്ഥാന ഭരണം സ്വന്തം മുന്നണിക്ക് ലഭിച്ചിട്ടും ഒന്നുപോലും നടപ്പാക്കാനോ പുതിയ സ്ഥാപനങ്ങളോ പദ്ധതികളോ കൊണ്ടുവരാനോ കഴിഞ്ഞിട്ടില്ലെന്ന്​ മണ്ഡലം പ്രസിഡൻറ്​ കുഞ്ഞിമരക്കാർ മലയമ്മ, ജനറൽ സെക്രട്ടറി എ. പി. അബ്ദുസമദ് , ട്രഷറർ കെ.പി. സൈഫുദ്ദീൻ, എൻ.ടി. അബ്ദുല്ല നിസാർ, ടി.പി. സൈനുൽ ആബിദ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

കണ്ണിപറമ്പിലെ കാൻസർ സെൻറർ, മാവൂരിലെ വ്യവസായം, ഒളവണ്ണയിലെയും ചെറുപ്പയിലെയും ഡയാലിസിസ് സെൻറർ, ഐ.ടി പാർക്ക്, ടൂറിസം കേന്ദ്രങ്ങൾ, വ്യവസായ പാർക്ക്, കുന്ദമംഗലം താലൂക്ക്, കുന്ദമംഗലം ഫയർ സ്റ്റേഷൻ, ഐ.ഐ.എം, സി.ഡബ്ല്യു.ആർ.ഡി.എം, എൻ.ഐ.ടി , സ്കൂൾ ഓഫ് മാത്തമാറ്റിക്സ് എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ സാധ്യതകൾ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ ഹബ്ബ് തുടങ്ങി സുപ്രധാനമായ വാഗ്ദാനങ്ങൾ നടപ്പാക്കാതെ മണ്ഡലത്തിൽ പുതുതായി നാല്​ ബാറുകൾ ആരംഭിക്കുന്നതിനാണ് എം.എൽ.എ ശ്രദ്ധിച്ചത്- അവർ കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!