Local

ഓട്ടോ ടാക്സി – ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) പ്രവർത്തകർ പുവ്വാട്ടുപറമ്പ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി

കേന്ദ്രസർക്കാരിന്റെ പുതിയ ട്രാഫിക് നിയമ നടപടികൾ പിൻവലിക്കുക, വാഹനങ്ങളുടെ പെർമിറ്റ് റദ്ദ് ചെയ്യൽ, ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യൽ തുടങ്ങിയ തൊഴിലാളി ദ്രോഹ നടപടികൾ പിൻവലിക്കുക.

എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഓട്ടോ ടാക്സി – ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ( സിഐടിയു) കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുവാട്ടുപറമ്പ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് സിഐടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി സുരേഷ് പുഴക്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡൻ്റ് എം. എം സുധീഷ് കുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ആരിഷ്, ജി.ടി സുബ്രഹ്മണ്യൻ, പവിത്രൻ കുറ്റിക്കാട്ടൂർ, കെ.പി മധു തുടങ്ങിയവർ സംസാരിച്ചു. സജിൻ ദേവ് പൂവാട്ടുപറമ്പ്, ബാബു വിളക്കുമാടം,ടി.ടി ചന്ദ്രൻ, കെ രതീഷ്, നാരായണൻകുട്ടി, സത്യൻചൂലൂർ, രാജ്മോഹൻ, ശിവാനന്ദൻ, പി മഹേഷ്, എം.എം വിയോജ്, ദിനേശൻ പെരിങ്ങളം തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!