Kerala

‘ദുരന്തബാധിതരുടെ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാറ്റിവെച്ചത് സാങ്കേതിക കാരണങ്ങളാൽ’; മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റിവെച്ചത് ചില സാങ്കേതിക കാരണങ്ങളാൽ എന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാ വീടുകളിലേക്കും റോഡ് എത്തിക്കാനുള്ള പണി പൂർത്തിയാകാനുണ്ട്. എല്ലാവർക്കും ചടങ്ങിൽ പങ്കെടുക്കാൻ ഞായറാഴ്ചയാണ് സൗകര്യപ്രദമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

നാല് സോണായിട്ടാണ് എൽസൺ എസ്റ്റേറ്റിലെ ടൗൺഷിപ്പ് തിരിച്ചിരിക്കുന്നത്. നാല് സോണുകളിലേക്കും എത്താനുള്ള റോഡുകളുടെ നിർമാണം പൂർത്തിയാകേണ്ടതുണ്ട്. അത് പുരോ​ഗമിച്ചുകൊണ്ടിരിക്കുകയാണ്. 178 വീടുകളാണ് ആദ്യ ഘട്ടത്തിൽ കൈമാറാനിരിക്കുന്നത്. ആദ്യഘട്ട ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി 25ന് നടത്താനിരുന്നത്.

Read Also: ശബരിമല സ്വർണക്കൊള്ള; ‘പ്രതിപക്ഷം SITയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു; വിജിലൻസ് കോടതിയുടെ ഉത്തരവ് അന്തിമമല്ല’; മന്ത്രി പി രാജീവ്

കൽപ്പറ്റ ടൗണിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് ഇതിനായി സർക്കാർ ഏറ്റെടുത്തത്. 1,662-ലധികം ആളുകൾക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗൺഷിപ്പിൽ ആകെ ഉണ്ടാവുക. 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകളാണ് ടൗൺഷിപ്പിലുണ്ടാവുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!