തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിവസത്തിൽ പള്ളി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ വെച്ച് ക്രൂരമായ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. അമ്പലത്തിലും പള്ളിയിലും പോകുമ്പോൾ അവിടുത്തെ ആചാരങ്ങൾ അനുസരിച്ചാണ് പെരുമാറുന്നതെന്നും, ഏതൊരു പള്ളിയിൽ പോയാലും തല മറച്ചുനിൽക്കുന്നത് സാധാരണയാണെന്നും അവർ വ്യക്തമാക്കി.
ഇല്ലാത്ത കഥകൾ ഉണ്ടാക്കി തന്നെ അഭിനയ സാമ്രാട്ട് എന്ന് വിളിച്ച് അവഹേളിക്കുന്നവർക്ക് അതിൽ സന്തോഷം കിട്ടട്ടെയെന്ന് പറഞ്ഞ മന്ത്രി, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അതിരുകടന്ന സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു

