ഒഡീഷ സര്‍ക്കാര്‍ പണമടക്കാത്തതിനെത്തുടര്‍ന്ന് പെരുവഴിയിലായി അതിഥി തൊഴിലാളികള്‍. ഇന്ന് നാട്ടിലക്ക് പോവാനിരുന്ന കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള അതിഥി തൊഴിലാളികളാണ് ഒഡീഷ സര്‍ക്കാര്‍ ട്രയിനിന്റെ പണം അടക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായത്. നേരത്തെ അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് അതത് സംസ്ഥാനങ്ങള്‍ എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഒഡീഷ സര്‍ക്കാര്‍ പണം അടച്ചിരുന്നില്ല. തുടര്‍ന്ന് ട്രെയിന്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.
1400 ഓളം അതിഥി തൊഴിലാളികളാണ് ഇന്ന് പോവാനിരുന്നത്. കുന്ദമംഗലത്ത് നിന്ന് 25 ഓളം പേരുണ്ടായിരുന്നു. പലരും നാട്ടിലേക്ക് പോവും എന്ന പ്രതീക്ഷയില്‍ താമസ സ്ഥലം വെക്കേറ്റ് ചെയ്തിരുന്നു. ട്രെയിന്‍ ക്യാന്‍സലായതോടെ ഇവര്‍ തിരികെ പോവാന്‍ പറ്റാത്ത അവസ്ഥയിലായി. മുഴുവൻ ആളുകളെയും എസ് ഐ, വില്ലേജ് സ്റ്റാഫ് എന്നിവർ ഓണർമാരോട് സംസാരിച്ചു തിരിച്ചയച്ചു. ഇനി രണ്ടോ മൂന്നോ ദിവസത്തിന് ശേഷമേ ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കുകയുള്ളു.


DEVADADASN P N
29th May 2020ഇതിന്റെ പണം അടക്കേണ്ടത് കേരള സർക്കാർ ആണ്