News

ഒഡീഷ സര്‍ക്കാര്‍ പണമടച്ചില്ല; പെരുവഴിയിലായി അതിഥി തൊഴിലാളികള്‍

ഒഡീഷ സര്‍ക്കാര്‍ പണമടക്കാത്തതിനെത്തുടര്‍ന്ന് പെരുവഴിയിലായി അതിഥി തൊഴിലാളികള്‍. ഇന്ന് നാട്ടിലക്ക് പോവാനിരുന്ന കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള അതിഥി തൊഴിലാളികളാണ് ഒഡീഷ സര്‍ക്കാര്‍ ട്രയിനിന്റെ പണം അടക്കാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായത്. നേരത്തെ അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് അതത് സംസ്ഥാനങ്ങള്‍ എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഒഡീഷ സര്‍ക്കാര്‍ പണം അടച്ചിരുന്നില്ല. തുടര്‍ന്ന് ട്രെയിന്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.

1400 ഓളം അതിഥി തൊഴിലാളികളാണ് ഇന്ന് പോവാനിരുന്നത്. കുന്ദമംഗലത്ത് നിന്ന് 25 ഓളം പേരുണ്ടായിരുന്നു. പലരും നാട്ടിലേക്ക് പോവും എന്ന പ്രതീക്ഷയില്‍ താമസ സ്ഥലം വെക്കേറ്റ് ചെയ്തിരുന്നു. ട്രെയിന്‍ ക്യാന്‍സലായതോടെ ഇവര്‍ തിരികെ പോവാന്‍ പറ്റാത്ത അവസ്ഥയിലായി. മുഴുവൻ ആളുകളെയും എസ് ഐ, വില്ലേജ് സ്റ്റാഫ് എന്നിവർ ഓണർമാരോട് സംസാരിച്ചു തിരിച്ചയച്ചു. ഇനി രണ്ടോ മൂന്നോ ദിവസത്തിന് ശേഷമേ ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കുകയുള്ളു.

Avatar

editors

About Author

1 Comment

  1. Avatar

    DEVADADASN P N

    29th May 2020

    ഇതിന്റെ പണം അടക്കേണ്ടത് കേരള സർക്കാർ ആണ്

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!