തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും ടോക്കൺ ലഭിക്കാത്ത ആളുകൾക്ക് ബാറുടമകൾ മദ്യ വിതരണം നടത്തുന്നു. തിരുവനന്തപുരത്തും എറണാകുളത്തും സാമൂഹിക അകലം പോലും പാലിക്കാതെ നീണ്ട വരികളാണ് കാണപ്പെടുന്നത്. ഇന്നലെ ഇത്തരത്തിൽ കച്ചവടം നടത്തിയ എറണാകുളത്തെ സൂര്യ ബാർ പോലീസ് അടപ്പിച്ചിരുന്നു.
ഇന്ന് പാപ്പനംകോടെ ബാറിൽ ടോക്കൺ ഇല്ലാതെ വരി നിന്നവരെ പോലീസ് സ്ഥലത്തെത്തി തിരിച്ചയച്ചു.
ആപ്പിൽ ഇടയ്ക്കുണ്ടാകുന്ന തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ ടോക്കൺ പോലും എടുക്കാതെ പലയിടത്തും മദ്യം നൽകുന്ന സാഹചര്യത്തിൽ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ അറിയിച്ചു. അതെ സമയം സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം വലിയ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പോലും പാലിക്കാതെ തുടരുന്ന ആളുകളുടെ വരികളിലെ കാത്തിരിപ്പ് ആശങ്ക ചെലുത്തുന്നുണ്ട്.