Kerala

കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16 കാരനെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നും മോചിപ്പിച്ച് പോലീസും ഡൻസാഫും

കോഴിക്കോട് ജുവനൈൽ ഹോമിൽ നിന്ന് ചാടിപ്പോയ 16 കാരനെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നും മോചിപ്പിച്ചു ചേവായൂർ പോലീസും ഡൻസാഫും. ഈ മാസം 23നാണ് കുട്ടിയെ കാണാതായത്.

വൈകുന്നേരം ഫുട്ബോൾ കളിക്കാനായി ഗ്രൗണ്ടിൽ പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ജുവനൈൽ ഹോം അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിക്ക് നേരത്തെ കേസുള്ളതിനാൽ ഇത്തരം സംഘങ്ങളിൽ എത്തിപ്പെടാനുള്ള സാധ്യതയായിരുന്നു പോലീസും ഡെൻസാഫും അന്വേഷിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലഹരി സംഘങ്ങൾക്ക് ഇടയിൽ നിന്നാണ് ഈ കുട്ടിയെ കണ്ടെത്തിയത്.

ഡൻസാഫ് എസ് ഐ മനോജ് എടയാടത്ത്, ചേവായൂർ എസ് ഐ നിബിനും അന്വഷണത്തിന് നേതൃത്വം വഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!