കുന്ദമംഗലം പതിമംഗലത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന അപ്പുറത്ത് പൊയിൽ പെരുമ്പള്ളി പുതുപ്പാടി സുബുക്കി ഫസീൽ ( 27), നിഹാൽ (27) മുണ്ടോട്ട് ഹൗസ് ഇരുമോത്ത് വാവാട് , പിക്കപ്പിലുണ്ടായിരുന്ന ഷമീർ (33) മരക്കത്തൊടി പൊഴുതന എന്നിവരാണ് മരണപ്പെട്ടത്.
പിക്കപ്പിൽ ഉണ്ടായിരുന്ന ഷഫിഖ് 43 പൊഴുതന സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ഭാഗത്തു നിന്ന് വന്ന പിക്കപ്പ് വാനും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിൽ തുടരുകയാണ്. ഇടിയുടെ ശക്തിയിൽ ഇരുവാഹനങ്ങളും പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിന്റെ കാരണം വ്യക്തമാക്കുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

