Kerala

എറണാകുളം HMTയ്ക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം

എറണാകുളം എച്ച്എംടിയ്ക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ സ്വദേശി സൂരജ് ലാമയുടേതാണോ മൃതദേഹം എന്നാണ് സംശയം. ലാമയുടെ മകൻ ഉടൻ എത്തും. ചതുപ്പിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞു.

രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസിന്റെ പരിശോധനയിലാണ് ശരീരവാശിഷ്ടം കണ്ടെത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ച് രാവിലെ മുതൽ പരിശോധന നടത്തിയിരുന്നു. സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കണമെങ്കിൽ ശാസ്ത്രീയ പരിശോധന വേണം. ഇതിനായി ലാമയുടെ മകൻ ഉടൻ എത്തും. തുടർനടപടികൾ കളമശ്ശേരി പോലീസ് സ്വീകരിക്കും.

29 അംഗ ടീം 2 പേരായി തിരിഞ്ഞായിരുന്നു തിരച്ചിൽ നടത്തിയിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം വിശദമായ പരിശോധന ഈ മേഖലയിൽ നടത്തിയിരുന്നു. ഇതിനിടയിൽ ആണ് മൃതദേഹം കണ്ടെത്തുന്നത്. 95 ശതമാനം സൂരജ് ലാമയുടേത് എന്ന് പൊലീസ് ഉറപ്പിച്ചു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. അവസാനമായി ലഭിച്ച സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായ വസ്ത്രമാണിത്. വസ്ത്രത്തിലെ നിറം കണ്ടാണ് തിരിച്ചറിഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!