Kerala

ശബരിമല സ്വർണ്ണക്കൊള്ളെ: FIR ആവശ്യപ്പെട്ട് ED നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കലുണ്ടായെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഒരുങ്ങുന്നത്. എഫ്ഐആർ വിവരങ്ങൾ ലഭ്യമായാൽ ഇസിഐആർ രജിസ്റ്റർ ചെയുന്ന നടപടിയിലേക്ക് കടക്കാനാണ് നീക്കം.

നേരത്തെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. അതേസമയം ശബരിമല സ്വർണ്ണകൊള്ളയിൽ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ സന്നിധാനത്ത് എത്തിയിരുന്നു. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്.

ശ്രീകോവിലിലെ ദ്വാരപാലക പാളി , കട്ടിളപ്പാളി എന്നിവയുടെ സാംപിൾ ശേഖരിക്കും. അതേസമയം, മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്കാണ്. മണിക്കൂറുകൾ കാത്തുനിന്നാണ് ഇന്നലെ ഭക്തർ ദർശനം നടത്തി മടങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!