Trending

ജനജീവിതം സാധാരണ ഗതിയിലേക്ക്

സംസ്ഥാനത്തു നാലാം ഘട്ട ലോക്കഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക്. കുന്നമംഗലം അങ്ങാടിയിൽ രാവിലെ മുതൽ ജനങ്ങൾ ഇറങ്ങി തുടങ്ങി. എല്ലാവരും മാസ്കും മറ്റു സുരക്ഷയും പരമാവധി പാലിച്ചാണ് പുറത്തിറങ്ങുന്നത്. കടകൾ രാവിലെ തുറന്നു. മത്സ്യ മാംസ മാർക്കറ്റുകളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. കടകളിൽ സാനിറ്റൈയ്സർ പലരും പുറത്ത് വച്ചിട്ടുണ്ട്.
ഓട്ടോറിക്ഷകൾ എല്ലാം ഓടിത്തുടങ്ങി. രണ്ടുപേർക്കു മാത്രമാണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കാൻ മാത്രമാണ് കഴിയുക. ഇരുചക്ര വാഹനങ്ങളും കാറുകളും ഓടിത്തുടങ്ങിയിട്ടുണ്ട്.
എന്നാൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ എവിടെയും ഓടിയിട്ടില്ല. ബസുകൾ പുറത്തിറങ്ങുന്നത് സംബന്ധിച്ച് ഇപ്പോളും അനിശ്ചിതത്വമുണ്ട്. കെ. എസ്. ആർ. ടി. സി ബസുകൾ ബുധനാഴ്ച മുതൽ ആണ് ഓടിത്തുടങ്ങുക.

ജനങ്ങൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുന്നുണ്ട് എങ്കിലും കേരളത്തിൽ ഇപ്പോഴും ജാഗ്രത തുടരണം. വീണ്ടും കോവിഡ് കേസുകൾ 100 നു മുകളിൽ ആയതിനാൽ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവു എന്ന് കർശന നിർദ്ദേശമുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!