കണ്ണൂർ : ഇന്നലെ ദുബൈയിൽ നിന്നും കണ്ണൂരെത്തിയ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ. കണ്ണൂർ കാസർഗോഡ് സ്വദേശികൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് പ്രവേശിക്കും. ഇവരുടെ സ്രവം ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും.
കണ്ണൂർ, കാസർഗോഡ്,കോഴിക്കോട് കൂർഗ് സ്വദേശികളായ 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ഇതിൽ 127 കണ്ണൂരും 58 കാസർഗോഡ് സ്വദേശികളുമാണ് ഇന്നലെ എത്തിയത്. കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തിൽ 2 പേർക്ക് നേരത്തെ രോഗ ലക്ഷണങ്ങൾ പരിശോധനയിൽ രേഖപ്പെടുത്തുകയും ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പരിശോധനയും നിരീക്ഷണവും ശക്തമായി തുടരുകയാണ്.