Kerala

പനമരത്ത് ആയിരങ്ങൾ അണിനിരന്ന് പലസ്തീൻ ഐക്യദാർഢ്യ മഹാറാലി

പനമരം : പലസ്തീനിൽ ലോക ജനതയുടെ മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പനമരത്ത് നടന്ന ഐക്യദാർഢ്യ മഹാറാലിയിൽ ആയിരങ്ങൾ അണിനിരന്നു. പനമരം ആര്യന്നൂർനടയിൽ നിന്നും ആരംഭിച്ച മഹാറാലി കെഎസ്എഫ്ഇ ഓഫീസിന് സമീപം അവസാനിച്ചു.

ഗസ്സയോടുള്ള ഐക്യദാർഢ്യം പ്രകടമാകുന്ന നിശ്ചലദൃഷ്യങ്ങളും, വംശീയഹത്യയിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളെ പ്രതീകാത്മകമായി കൈകളിലേന്തി അമ്മമാരും ജാഥയുടെ ഭാഗമായി. തുടർന്ന് നടന്ന ഐക്യദാർഢ്യ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ എൻ.പി. ചേക്കുട്ടി, ബഹുമുഖ പണ്ഡ‌ിതൻ മമ്മൂട്ടി നിസാമി തരുവണ, കൺവീനർ മഹേഷ് കൃഷ്‌ണൻ, ട്രഷറർ എം. സുലൈമാൻ ഹാജി, എം.സി. സെബാസ്റ്റ്യൻ, ബെന്നി അരിഞ്ചേർമല, ഷൗക്കത്ത് പള്ളിയാൽ, ടി. ഖാലിദ്, സുബൈർ കടന്നോളി, ജസീർ കടന്നോളി തുടങ്ങിയവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!